വയനാട്ട് കുലവൻ തെയ്യം കെട്ടിന് ജനകീയ കൂട്ടായ്മയിൽ നെൽക്കൃഷിയിറക്കി

  • Post category:news
  • Reading time:1 min read
You are currently viewing വയനാട്ട് കുലവൻ തെയ്യം കെട്ടിന് ജനകീയ കൂട്ടായ്മയിൽ നെൽക്കൃഷിയിറക്കി

കാസര്‍കോട് (കുറ്റിക്കോൽ): ചേലിട്ട്കാരൻ വീട് തറവാട് വയനാട്ട് കുലവൻ തെയ്യംകെട്ട് മഹോത്സവത്തിന് കൂവ്വം അളക്കുന്നതിന് വേണ്ടി നെൽകൃഷി ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ കുറ്റിക്കോൽ കൊളംബകണ്ടത്തിൽ ജനകീയ കൂട്ടായ്മയിലാണ് നെൽകൃഷി തുടങ്ങിയത്.150 ഓളം പേർ നാട്ടിക്കായി ചെളി കണ്ടത്തിലിറങ്ങി. അടുത്ത കാലത്താണ് തെയ്യം കെട്ടിന് വേണ്ടി പ്രത്യേകം കൃഷിയിറക്കുന്ന സമ്പ്രദായം ഗ്രാമങ്ങളിൽ തിരിച്ചു വന്നത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജെ ലിസി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എച്ച്.നിർമ്മലകുമാരി, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തമ്പുരാട്ടി ഭഗവതി ക്ഷേത്ര സ്ഥാനികർ ,ക്ഷേത്രം പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻ ബേഡകം, ക്ഷേത്ര ഭാരവാഹികൾ, തവാട് അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു. 2020 ഏപ്രിൽ മാസത്തോടെയാണ് തെയ്യം കെട്ട് തീരുമാനിച്ചിരിക്കുന്നത്.

0Shares