
കുറ്റിക്കോൽ (കാസർകോട്): ചേലിറ്റ്കാരൻ വീട് തറവാട് ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിന്‍റെ ലോഗോയും നോട്ടീസും പ്രകാശനം ചെയ്തു. ഫയർ സ്റ്റേഷൻ ഓഫീസർ ഷാജി ജോസഫ് ലോഗോ ആഘോഷ കമ്മറ്റി ചെയർമാൻ പി.ഗോപിനാഥന് നൽകി. ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രം പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻ ബേഡകം നോട്ടീസ് ക്ഷേത്ര സ്ഥാനികൻ തറവാട് അംഗം രാജൻ നാലിട്ടുകാരന് നൽകിയുമാണ് പ്രകാശനങ്ങൾ നിർവഹിച്ചത്. പി.ഗോപിനാഥൻ അധ്യക്ഷനായി.

ടി.മാലിങ്കൻ, കുഞ്ഞിരാമൻ കൂരാമ്പ്, സി.മാധവൻ, ബാലകൃഷ്ണൻ തൊട്ടിയിൽ, രാജൻ പണിക്കർ, എൻ.എ മുഹമ്മദ്, ഷൈലജ അരവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. കുഞ്ഞികൃഷ്ണൻ പനിച്ചിലിങ്കാൽ സ്വാഗതം പറഞ്ഞു.

ക്ഷേത്ര സ്ഥാനികർ, വിവിധ സബ്കമ്മറ്റി ഭാരവാഹികൾ, കുടുംബശ്രീകൾ, ക്ലബ് പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിന് ശേഷം ‘ലഹരി വിമുക്ത നാട് സൃഷ്ടിക്കുക’ എന്ന വിഷയത്തിൽ ഏക്സ്‌സൈസ് ഓഫിസർ ക്ലാസെടുത്തു.
