വടകരയിൽ ബി.ജെ.പിയുടെ വോട്ടുകൾ കോൺ​ഗ്രസിന് നൽകി; വെളിപ്പെടുത്തലുമായി ബി.ജെ.പി സ്ഥാനാർത്ഥി

  • Post category:news
  • Reading time:1 min read
You are currently viewing വടകരയിൽ ബി.ജെ.പിയുടെ വോട്ടുകൾ കോൺ​ഗ്രസിന് നൽകി; വെളിപ്പെടുത്തലുമായി ബി.ജെ.പി സ്ഥാനാർത്ഥി

വടകര: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിൽ ബി.ജെ.പിയുടെ വോട്ടുകൾ കോൺ​ഗ്രസിന് നല്‍കിയെന്ന് തുറന്ന് സമ്മതിച്ച് ബി.ജെ.പി സ്ഥാനാർത്ഥി കെ. സജീവൻ. ഇത് സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുമെന്നും സജീവന്‍ പറഞ്ഞു.സി.പി.എം തെരഞ്ഞെടുപ്പിന് മുൻപ് ശേഷവും പറഞ്ഞ ആരോപണം ശരിവെയ്ക്കുകയാണ് ബി.ജെ.പി സ്ഥാനാർത്ഥി. വടകരയില്‍ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിന് മറിച്ച് നല്‍കിയതായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു. 50,000 ലധികം വോട്ടുകളാണ് മറിഞ്ഞത്.

വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെ തോല്‍പിക്കാന്‍ കോലിബി സഖ്യം രൂപീകരിച്ചതായി നേരത്തെ തന്നെ സി.പി.എം ആരോപിച്ചിരുന്നു. ഈ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി പി. മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.വടകരയില്‍ ബി.ജെ.പി വോട്ടുകള്‍ വ്യാപകമായി യു.ഡി.എഫിന് ലഭിച്ചു. 50,000 ലധികം വോട്ടുകളാണ് ബി.ജെ.പി മറിച്ചത്. എസ്ഡിപിഐയും യു.ഡി.എഫിന് വോട്ട് നല്‍കിയതായി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

0Shares