കോഴിക്കോട്: വടകര ഇരിങ്ങിലിലെ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. യൂണിറ്റിന് സമീപത്തുള്ള മൂന്ന് കെട്ടിടങ്ങളിലേക്കും തീ വ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഫയര്‍സ്റ്റേഷനുകളിലെ ഏഴു യൂണിറ്റ് ഫയര്‍ഫോഴ്സുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

മൂന്ന് കെട്ടിടങ്ങളിയായി പ്രവര്‍ത്തിക്കുന്ന മില്ലിനകത്ത് സൂക്ഷിച്ചിരിക്കുന്ന വെളിച്ചെണ്ണയും കൊപ്രയും മുഴുവന്‍ തീപിടിച്ച് നശിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.