കോഴിക്കോട് : യുവതിയോട് ലൈംഗീക ചുവയോടെ ഫോണില്‍ സംസാരിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് രാജി സന്നദ്ധത അറിയിച്ചു. മന്ത്രി യുവതിയോട് ലൈംഗീകമായി സംസാരിക്കുന്നതിന്റെ ഫോണ്‍സംഭാഷണമാണ് മംഗളം ടെലിവിഷന്‍ പുറത്തുവിട്ടത്.

ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി വിഷയം ഗൗരവമുള്ളതാണെന്ന് പ്രതികരിച്ചിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിന് വേണ്ടി ആരോപണ വിധേയനായ മന്ത്രി മൂന്നുമണിക്ക് മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്.