കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ പല റോഡുകളും കാല് നടയാത്രക്കും വാഹന ഗതാഗതത്തിനും ഒരു പോലെ ദുഷ്ക്കരമായതിന് ഉത്തരവാദി മണ്ഡലം എം.എല്‍.എ എന്‍.എ നെല്ലിക്കുന്നാണെന്ന് സൂചിപ്പിച്ചു കൊണ്ട് ഒരു നാട്ടുകാരന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് അയച്ച കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ജനശ്രദ്ധ നേടുന്നു. റോഡുകളുടെ ശോചനീയാവസ്ഥയ്ക്കും പി.ഡബ്ല്യൂ.ഡി. അധികൃതരുടെ അലംഭാവത്തിനുമെതിരെ ബദിയഡുക്കയില്‍ ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല പ്രക്ഷോഭം നടക്കവെയാണ് അതിന് ആക്കംപകര്‍ന്ന് കൊണ്ട് ജനങ്ങളുടെ പ്രതിഷേധവും ആശങ്കയും പകര്‍ത്തി കാട്ടുന്ന വിധത്തില്‍ ഈ പ്രദേശത്തെ ഒരു പൗര മുഖ്യന് പാണക്കാട് തങ്ങള്‍ക്ക് മുന്നില്‍ പരാതിയും പ്രതിഷേധവും രേഖപ്പെടുത്തുന്നത്. ആറ് വര്‍ഷമായി പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ പുതുക്കി പണിയാത്തത് എം.എല്‍.എ യുടെ പിടിപ്പുകേട് കൊണ്ട് മാത്രമാണന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
കത്തിന്റെ പൂര്‍ണ്ണ രൂപം ഇതോടൊപ്പം:-