ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കറന്‍സി ശേഖരണം ഇപ്പോള്‍ അധികമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഡല്‍ഹിയിലടക്കം നിരവധി എടിഎമ്മുകളില്‍ പണമില്ലാത്തത് അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. എടി.എമ്മിലെ പ്രശ്‌നങ്ങളെക്കുറിച്ച് തങ്ങള്‍ ബോധവാന്മാര്‍ ആണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. 