രാഹുല്‍ ഗാന്ധി ഒഴിഞ്ഞു; സോണിയ ഗാന്ധി പുതിയ കോണ്‍ഗ്രസ് അധ്യക്ഷ

  • Post category:news
  • Reading time:1 min read
You are currently viewing രാഹുല്‍ ഗാന്ധി ഒഴിഞ്ഞു; സോണിയ ഗാന്ധി പുതിയ കോണ്‍ഗ്രസ് അധ്യക്ഷ

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സ്ഥാനം നിര്‍വഹിക്കും. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം അമ്മയ്ക്ക് തന്നെ തിരിച്ച് നല്‍കുകയായിരുന്നു. മന്‍മോഹന്‍സിംഗാണ് സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത്.

മുന്നോട്ടുള്ള യാത്രയില്‍ അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നേക്കാം. ഇത് ആസ്വദിച്ച് കൂടുതല്‍ ഉത്സാഹത്തോടെ മുന്നേറുകയെന്നും എം.പിമാരോട് രാഹുല്‍ പറഞ്ഞു. ഭരണഘടന സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടി യോഗം തുടരുകയാണ്. രാഹുല്‍ രാജിയില്‍ നിന്ന് പിന്‍വാങ്ങാത്ത സാഹചര്യത്തിലാണ് സോണിയയെ നിയോഗിക്കാന്‍ തീരുമാനമായത്. എന്നാല്‍, രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനം തുടരണമെന്നാണ് നേതാക്കളുടെ അഭിപ്രായവും ആവശ്യവും. പാര്‍ലമെന്റ് അനക്‌സിലാണ് പാര്‍ട്ടി യോഗം നടക്കുന്നത്.

0Shares