രാജ്യം പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: മലയാളികളായ മൂ​ഴി​ക്ക​ല്‍ പ​ങ്ക​ജാ​ക്ഷി​ക്കും സ​ത്യ​നാ​രാ​യ​ണ​ന്‍ മു​ണ്ട​യൂ​രി​നും പ​ത്മ​ശ്രീ പു​ര​സ്കാ​രം

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യം പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: മലയാളികളായ മൂ​ഴി​ക്ക​ല്‍ പ​ങ്ക​ജാ​ക്ഷി​ക്കും സ​ത്യ​നാ​രാ​യ​ണ​ന്‍ മു​ണ്ട​യൂ​രി​നും പ​ത്മ​ശ്രീ പു​ര​സ്കാ​രം

രാജ്യം പ​ത്മ പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. മലയാളികളായ നോ​ക്കു​വി​ദ്യാ പാ​വ​ക​ളി ക​ലാ​കാ​രി മൂ​ഴി​ക്ക​ല്‍ പ​ങ്ക​ജാ​ക്ഷി​ക്കും സാമൂഹിക പ്രവര്‍ത്തകന്‍ സ​ത്യ​നാ​രാ​യ​ണ​ന്‍ മു​ണ്ട​യൂ​രി​നും പ​ത്മ​ശ്രീ പു​ര​സ്കാ​രം ല​ഭി​ച്ചു. ജ​ഗ​ദീ​ഷ് ലാ​ല്‍ അ​ഹു​ജ (പ​ഞ്ചാ​ബ്), മു​ഹ​മ്മ​ഷ​രീ​ഫ് (യു​.പി), ജാ​വേ​ദ് അ​ഹ​മ്മ​ദ് ട​ക് (ജ​മ്മു കാ​ഷ്മീ​ര്‍), തു​ള​സി ഗൗ​ഡ (ക​ര്‍​ണാ​ട​ക), അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍ (മ​ധ്യ​പ്ര​ദേ​ശ്) എ​ന്നീ​വ​ര​ട​ക്കം 21 പേ​ര്‍​ക്കാ​ണ് ഇ​ക്കു​റി പ​ത്മ​ശ്രീ പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

സമൂഹത്തില്‍ അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന പാ​വ​ക​ളി എന്ന തനത് പാരമ്പര്യകലാരൂപത്തില്‍ വൈദഗ്ദ്ധ്യമുള്ള അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ് പങ്കജാക്ഷിയമ്മ. പങ്കജാക്ഷിയമ്മയെ കൂടാതെ പേരമകള്‍ രഞ്ജിനിയും ഈ കലാരൂപത്തില്‍ വിദഗ്ദ്ധയാണ്. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ നിലവില്‍ കലാരംഗത്ത് നിന്നും വിട്ടു നില്‍ക്കുന്ന പങ്കജാക്ഷിയമ്മ അന്യം നിന്നു പോകുന്ന നോക്കുവിദ്യ പാവകളിയുടെ പ്രചാരണത്തിന് നല്‍കിയ നിര്‍ണായകസംഭാവനകള്‍ പരിഗണിച്ചാണ് പത്മപുരസ്കാരം നല്‍കിയിരിക്കുന്നത്.

മലയാളിയായ സത്യനാരായണൻ (69) മുണ്ടയൂർ നാല് പതിറ്റാണ്ടായി അരുണാചല്‍ പ്രദേശിലെ സമൂഹിക മേഖലയില്‍ സജീവസാന്നിധ്യമായ വ്യക്തിത്വതമാണ്. അരുണാചല്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിക്കാന്‍ അദ്ദേഹം ചുക്കാന്‍ പിടിച്ചു. 1979- മുതല്‍ അരുണാചലിലെ ഗ്രാമങ്ങളില്‍ വായനാശാലകള്‍ തുറക്കാനും വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്താനും അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മുംബൈയില്‍ റവന്യു ഓഫീസറായി ജോലി നോക്കുന്ന അദ്ദേഹം അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ക്കിടയില്‍ മൂസ അങ്കില്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

0Shares