രാജകുമാരന് ചാട്ടയടി ശിക്ഷ നടപ്പാക്കി സൗദി.

  • Post category:news
  • Reading time:1 min read
You are currently viewing രാജകുമാരന് ചാട്ടയടി ശിക്ഷ നടപ്പാക്കി സൗദി.

ജിദ്ദ: സൗദിയില്‍ രാജകുടുംബത്തില്‍പ്പെട്ട പ്രതിക്ക് കോടതി വിധി അനുസരിച്ചുള്ള ചാട്ടയടി ശിക്ഷ നടപ്പാക്കി. രാജകുമാരന് അടി ശിക്ഷയ്ക്കു പുറമെ ജയില്‍വാസവും വിധിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകം കമ്മിറ്റിയാണ് ശിക്ഷ നടപ്പാക്കിയത്. ഡോക്ടറുടെ റിപ്പോര്‍ട്ടിനുശേഷം ബന്ധപ്പെട്ട അഞ്ച് വകുപ്പിലെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ശിക്ഷ നടപ്പാക്കിയത്.റിയാദിലെ തുമാമയില്‍ കൊലപാതകകേസില്‍ പ്രതിയായിരുന്ന രാജകുമാരന്റെ വധശിക്ഷ നടപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജിദ്ദയില്‍ സൗദി രാജകുടുംബാംഗം ശിക്ഷിക്കപ്പെടുന്നത്.

1017pg0116saudi01

0Shares