രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിച്ച എല്‍.കെ.ജി വിദ്യാര്‍ത്ഥിക്ക് കാസര്‍കോട് ചേമ്പര്‍ ഓഫ് കൊമേഴ്‌സിൻ്റെ അനുമോദനം

  • Post category:local news
  • Reading time:1 min read
You are currently viewing രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിച്ച എല്‍.കെ.ജി വിദ്യാര്‍ത്ഥിക്ക് കാസര്‍കോട് ചേമ്പര്‍ ഓഫ് കൊമേഴ്‌സിൻ്റെ അനുമോദനം

കാസര്‍കോട്: പൊവ്വല്‍ തൈവളപ്പില്‍ കുളത്തില്‍ വീണ് മരണത്തെ മുഖാമുഖം കണ്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയ എല്‍.കെ.ജി വിദ്യാര്‍ത്ഥിക്ക് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ അനുമോദനം. ചെര്‍ക്കള സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ സൈനുല്‍ ആബിദിനയാണ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് കാസര്‍കോട് ഉപഹാരം നല്‍കി അനുമോദിച്ചത്. സ്‌കൈ ഗ്രൂപ്പ് അബുദാബി സി.ഒ ശെരീഫ് കോളിയാട് ആബിദിനുള്ള നാലായിരം രൂപയടങ്ങുന്ന ക്യാഷ് അവാര്‍ഡും ഗിഫ്റ്റും കൈമാറി. ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ഭാരവാഹികളായ മുഹമ്മദലി ഫത്താഹ്, ഖമറുദ്ധീന്‍ തളങ്കര, ഹാരിസ് കെ.കെ പുറം, പി.ടി.എ പ്രസിഡന്റ് സി.എച്ച് മുഹമ്മദ്കുഞ്ഞി വൈസ് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി, സീനിയര്‍ അസിസ്റ്റന്റ് സെമീര്‍ തെക്കില്‍, സ്റ്റാഫ് സെക്രട്ടറി ഗിരിജകുമാരി, അധ്യാപകരായ ജോസ് മാത്യു, നൗഷാദ് ബി.എച്ച്, റിസ്വാന തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചെര്‍ക്കള സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ് രണ്ട് കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന സൈനുല്‍ ആബിദ്.

0Shares