യൂത്ത് വിങ് കാസര്‍കോട് യൂനിറ്റ് സ്വാതന്ത്ര്യ ദിനത്തില്‍ സംഘടിപ്പിച്ച ക്വിസ് മല്‍സര വിജയികള്‍

  • Post category:local news
  • Reading time:1 min read
You are currently viewing യൂത്ത് വിങ് കാസര്‍കോട് യൂനിറ്റ് സ്വാതന്ത്ര്യ ദിനത്തില്‍ സംഘടിപ്പിച്ച ക്വിസ് മല്‍സര വിജയികള്‍

കാസര്‍കോട്: യൂത്ത് വിങ് കാസര്‍കോട് യൂനിറ്റ് സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി വ്യാപാരികളുടെ മക്കള്‍ക്കായി ക്വിസ് പരിപാടി സംഘടിപ്പിച്ചു. കേരള വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് എ.കെ മൊയ്തീന്‍ കുഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് യൂണിറ്റ് പ്രസിഡന്റ് ടി.എച്ച് നൗഷാദ് അധ്യക്ഷനായി. ‘സ്വാതന്ത്ര്യ ചരിത്രത്തിലൂടെ’ പരിപാടി ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യ റീജണല്‍ ഓര്‍ഡിനേറ്റര്‍ ലിഞ്ജു സച്ചിന്‍ നയിച്ചു.
കേരള വ്യാപാരി ഏകോപന സമിതി യൂണിറ്റ് ട്രഷറര്‍ നാഗേഷ് ഷെട്ടി സംസാരിച്ചു. സെക്രട്ടറി സവാദ് നുള്ളിപ്പാടി സ്വാഗതവും വൈസ് പ്രസിഡന്റ് ഹാരിസ് അങ്കോള നന്ദിയും പറഞ്ഞു. ക്വിസ് മല്‍സരത്തില്‍ ബി.ഇ.എം എച്ച്.എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി നിഥുല ഒന്നാംസ്ഥാനം നേടി. സി.ജെ.എച്ച്.എസ് സ്‌കൂളിലെ ഫദദുല്‍ മിഹാദ് രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് നഹീം അങ്കോള ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി അനുമോദിച്ചു.

0Shares