കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംസ്ഥാനതല ‘യൂത്ത് മാര്‍ച്ചി’ന് നാളെ തുടക്കം. ബദിയടുക്കയില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ‘യൂത്ത് മാര്‍ച്ച്’ ഉദ്ഘാടനം ചെയ്യും.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന മാര്‍ച്ച് 14 ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം മെയ് 15 ന് സെക്രട്ടേറിയറ്റ് മാര്‍ച്ചോടെ തിരുവനന്തപുരത്ത് സമാപിക്കും. വര്‍ഗ്ഗീയതയ്ക്കും ഫാസിസത്തിനും ഭരണ തകര്ച്ചയ്ക്കുമെതിരെയാണ് ‘യൂത്ത് മാര്‍ച്ച്’.