കാസർകോട്: പുതിയ നോട്ടു പുറത്തിറങ്ങി ദിവസങ്ങള്‍ കഴിയും മുന്‍പേ, നോട്ടു വഴി മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ കഴിയുന്ന ‘മോദി കീനോട്ട്’ എന്ന മൊബൈല്‍ ആപ്ലിക്കേഷനും വൈറലായി കഴിഞ്ഞു.

നോട്ടിലെ സെക്യൂരിറ്റി ത്രെഡിനെ, ആപ്ലിക്കേഷന്‍ ഉപയോഗിച്ചു സ്കാന്‍ ചെയ്യുമ്പോഴാണ് മോദിയുടെ പ്രസംഗം തെളിയുക. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ മോദി സംസാരിക്കുന്നത് കേൾക്കാൻകഴിയും.

“ബാര സ്കള്‍ സ്റ്റുഡിയോസാണ്” വ്യത്യസ്തമായ ഈ ആപ്ലിക്കേഷന്റെ പിന്നിൽ. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നവംബര്‍ 11 ന് അപ് ലോഡ് ചെയ്ത ഈ ആപ്പ് ഇതിനോടകം നിരവധിപ്പേർ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.