മൊഗ്രാല്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing മൊഗ്രാല്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: മൊഗ്രാല്‍ കൊപ്പളം കടപ്പുറത്ത് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊപ്പളത്തെ മൊയ്തീന്‍ മകന്‍ ഖലീല്‍ (20) ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കീഴൂര്‍ കടപ്പുറത്ത് നിന്നും കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് ഖലീലിനെ കാണാതായത്. കടപ്പുറത്ത് കളിക്കിടെ കടലില്‍ പോയ പന്തെടുക്കാന്‍ പോയതായിരുന്നു ഖലീല്‍.

തിരയില്‍ പെട്ട ഖലീലിനെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. നാലുദിവസമായി ഫയര്‍ഫോഴ്‌സിന്റെയും, പോലീസിന്റെയും നേതൃത്വത്തില്‍ ഖലീലിന് വേണ്ടി തിരച്ചില്‍ നടത്തിവരികയായിരുന്നു. ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് കടലിലും പുഴയിലുമായി മുങ്ങി മരിച്ചത്.

 

0Shares