മൂന്നാറില്‍ അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing മൂന്നാറില്‍ അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

മൂന്നാര്‍: അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. മൂന്നാര്‍ സ്വദേശിയായ 21 കാരനെയാണ് മൂന്നാര്‍ സി.ഐ വി. എ സുനിലിന്‍റെ നേതൃത്വത്തില്‍ എസ്. ഐ ശ്യാംകുമാര്‍ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ പഠിച്ചുകൊണ്ടിരുന്ന യുവാവ് വേനല്‍ക്കാല അവധിക്കാണ് മൂന്നാറിലെത്തിയത്. കുട്ടിയെ കളിപ്പിക്കാന്‍ കൊണ്ടുപോകുകയാണെന്ന വ്യാജേന ദിനേജ് വീട്ടിലേക്ക് കൊണ്ടുപോകുന്നത് പതിവായിരുന്നു.

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയ കുട്ടി കരഞ്ഞുകൊണ്ട് വീട്ടില്‍ മടങ്ങിയെത്തിയതോയാണ് പീഡന വിവരം പുറംലോകമറിയുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് മൂന്നാര്‍ പോലീസ് കേസെടുത്തത്. രാവിലെയോടെ പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

0Shares