തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് മുന്നണിയില്‍ അസ്വാരസ്യങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്ശ്രമിക്കുകയായിരുന്നെന്നും, ഇങ്ങനെ ശ്രമിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാവാത്തതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനുമിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഭൂമികൈയ്യേറ്റം നടത്തിയവരോട് ദയ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.