കാസര്‍കോട്: പ്രമാദമായ മുഹമ്മദ് സിനാന് വധക്കേസിലെ മുഴുവന്‍ പ്രതികളേയും കോടതി വെറുതെ വിട്ടു. പ്രതികളായ അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷ് (30), അടുക്കത്ത് ബയല് കശുവണ്ടി ഫാക്ടറി റോഡില്‍ കിരണ്‍ കുമാര്‍ (30), കെ നിതിന്‍ കുമാര്‍ (33) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇവര്‍ക്കെതിരേയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് നാരായണ കിണിയാണ് കേസില്‍ വിധി പറഞ്ഞത്. വിധി മൂന്നുതവണയാണ് മാറ്റിവച്ചത്.
2008 ഏപ്രില്‍ 16 നാണ് നെല്ലിക്കുന്ന് ബങ്കരക്കുന്ന് ശബ്ന മന്‍സിലിലെ മാമുവിന്റെ മകന് മുഹമ്മദ് സിനാന് ആനബാഗിലു ദേശീയപാത അണ്ടര്‍ ബ്രിഡ്ജിനു സമീപം കൊലചെയ്യപ്പെട്ടത്. കാസര്‍കോട് തുടര്‍ച്ചയായുണ്ടായ കൊലപാതക പരമ്പരയിലാണ് സിനാനും കൊല്ലപ്പെട്ടത്. 48 സാക്ഷികളില്‍ 23 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.എന്‍ ഇബ്രാഹീമും പ്രതികള്‍ക്കായി പി.എസ് ശ്രീധരന് പിളളയുമാണ് ഹാജരായത്.
മുഹമ്മദ് സിനാന് വധക്കേസ്; എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു