മുന്‍ ഇറാന്‍ പ്രസിഡന്റ് റഫ്‌സാന്‍ജനി അന്തരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing മുന്‍ ഇറാന്‍ പ്രസിഡന്റ് റഫ്‌സാന്‍ജനി അന്തരിച്ചു.

ടെഹ്‌റാന്‍: മുന്‍ ഇറാന്‍ പ്രസിഡന്റ് അലി അക്ബര്‍ ഹാശ്മി റഫ്‌സാന്‍ജനി (82) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചു. 1989 മുതല്‍ 1997വരെ ഇറാന്റെ പ്രസിഡന്റ് ആയിരുന്നു ഇദ്ദേഹം. ഇറാന്റെ സമകാലീന ചരിത്രത്തിലെ പ്രമുഖ നേതാവായാണ് റഫ്‌സാന്‍ജനിയെ വിലയിരുത്തുന്നത്.
പ്രസിഡന്റ് പദവിക്കുശേഷം ഇറാന്‍ പാര്‍ലിമെന്റിന്റെ എക്‌സപെന്‍ഡറി കൗണ്‍സില്‍ മെമ്പറായിരുന്നു ഇദ്ദേഹം. 2013 പ്രസിഡന്റ് ഇലക്ഷനില്‍ വീണ്ടും മത്സരിച്ചതോടെ 12 അംഗ മെമ്പര്‍ പദവിയില്‍ നിന്നും റഫ്‌സാന്‍ജനി ഒഴിവായി. ഇറാന്റെ പാരമ്പര്യവും മതപരവുമായ കാഴ്ചപ്പാട് ലോകത്തിനുമുന്നില്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നെന്നും ഇദ്ദേഹത്തിന്റെ മരണവിവരം അറിയിക്കവെ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
 
0Shares