മുനക്കല്‍ ബീച്ചില്‍ കടല്‍ക്ഷോഭത്തില്‍ പെട്ട് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing മുനക്കല്‍ ബീച്ചില്‍ കടല്‍ക്ഷോഭത്തില്‍ പെട്ട് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: അഴീക്കോട് മുനക്കല്‍ ബീച്ചില്‍ കാണാതായ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. മാള പഴൂക്കര ഗുരുതിപാല തോപ്പില്‍ വീട്ടില്‍ വിജയകുമാറിന്റെ മകള്‍ അശ്വനിയുടെ (24)മൃതദേഹമാണ് കണ്ടെത്തിയത്. തീരദേശ സേനയും നാട്ടുകാരും ഒരുമിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്നുരാവിലെ മൃതദേഹം കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. മാള മെറ്റ്സ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയാണ് അശ്വിനി. ഞായറാഴ്ച ബീച്ചില്‍ ഉണ്ടായ കടല്‍ക്ഷോഭത്തിലാണ് അശ്വിനിയെ കാണാതായത്. അശ്വനിയുടെ അമ്മ ഷീല (50), സഹോദരി ദൃശ്യ (24), ബന്ധു അതുല്യ (18) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ദൃശ്യയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അശ്വിനിയുടെ കുടുംബം മുനക്കല്‍ ബീച്ചിലെത്തിയത്. അഴീക്കോട് മുനക്കല്‍ ബീച്ച് ഫെസ്റ്റിന്റെ സമാപനദിവസമായിരുന്നു ഞായറാഴ്ച. അപകടത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ യുടെ നിര്‍ദ്ദേശാനുസരണം ബീച്ച് ഫെസ്റ്റ് നിര്‍ത്തിവെച്ചിരുന്നു. 

0Shares