മുത്തലാഖിനെതിരെ ഒരു മില്യണ്‍ വനിതകള്‍ പരാതിയുമായി രംഗത്ത്.

  • Post category:news
  • Reading time:1 min read
You are currently viewing മുത്തലാഖിനെതിരെ ഒരു മില്യണ്‍ വനിതകള്‍ പരാതിയുമായി രംഗത്ത്.

ന്യൂഡല്‍ഹി: മുത്തലാഖിനെതിരെ വമ്പന്‍ പരാതിയുമായി ഒരു മില്യണ്‍ മുസ്ലിമുകള്‍. പരാതിയില്‍ ഒപ്പു വെച്ചിരിക്കുന്നവരില്‍ അധികവും വനിതകളാണ്. മുത്തലാഖ് എത്രയും പെട്ടെന്ന് ഇന്ത്യയില്‍ നിരോധിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. പാരമ്പര്യമായി മുസ്ലിം സമുദായത്തില്‍ നിലനിന്നു പോരുന്ന വിവാഹമോചന രീതിയാണ് മുത്തലാഖ്. പുരുഷന്‍ സ്ത്രീയെ മൂന്നു തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതിയാണ് ഇത്. ഏകപക്ഷീയമായ ഈ വിവാഹമോചന രീതിക്കെതിരെ പരക്കെ പരാതികള്‍ ഇതിനു മുമ്പും ഉയര്‍ന്നിട്ടുണ്ട്.

ആര്‍ എസ് എസിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുസ്ലിം രാഷ്ട്രീയ മഞ്ച് ആണ് ഇങ്ങനെയൊരു നടപടിയുമായി രംഗത്തെത്തിയത്. പിന്നീട് ഇതിനെ എതിര്‍ക്കുന്ന നിരവധി പേര്‍ ഈ ഒപ്പുശേഖരണത്തില്‍ പങ്കാളികള്‍ ആകുകയായിരുന്നു. മുത്തലാഖ് ദോഷകരമായ ഒരു സാമൂഹ്യ നടപടിയാണെന്നും മിക്ക ഇസ്ലാമിക് രാജ്യങ്ങളിലും അത് നിരോധിച്ചിരിക്കുന്നതാണെന്നും നേരത്തെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു.

0Shares