കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ യുവാവിനെതിരെ കേസ്. കാസര്‍കോട് ചീമേനി തിമിരി വലിയപൊയില്‍ ഉമ്മണത്തെ കെ.സി. രഞ്ജിത്തിനെതിരെയാണു ചീമേനി പൊലീസ് കേസെടുത്തത്. ഡിവൈഎഫ്ഐ ചെറുവത്തൂര്‍ ബ്ലോക്ക് സെക്രട്ടറി രജീഷ് വെളളാട്ടാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് രഞ്ജിത്ത്. ശബരിമലയില്‍ യുവതി പ്രവേശം, മുഖ്യമന്ത്രിയെ കൊന്നിട്ടായാലും തടയുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയതിനാണ് കേസ്.
മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് രഞ്ജിത്ത് പൊതുവാള് എന്ന പേരുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും പ്രകോപനം സൃഷ്ടിച്ചു കൊണ്ടുള്ള കമന്റ് ചെയ്തത്. സെക്ഷന്‍ 163 ബോധപൂര്‍വ്വം കലാപം സൃഷ്ടിക്കാനുള്ള നീക്കം, 506 ഐപിസി, കെ പി ആക്ട് 120 എച്ച് നവമാധ്യമം വഴി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിരേ കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിയെ കൊന്നിട്ടായാലും തടയും; വധഭീഷണി നടത്തിയ കാസര്‍കോട് സ്വദേശിക്കെതിരെ കേസ്