മുഖ്യമന്ത്രിക്കുള്ള മറുപടി പിന്നീട് നല്‍കും; മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിയുടെ വ്യവസായി; ആരോപണവുമായി വീണ്ടും രമേശ് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിക്കുള്ള മറുപടി പിന്നീട് നല്‍കും; മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിയുടെ വ്യവസായി; ആരോപണവുമായി വീണ്ടും രമേശ് ചെന്നിത്തല

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിയുടെ വ്യവസായിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിക്കു പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി വീണ്ടും ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.

ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ സി.എ.ജി ഓഡിറ്റിംഗില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ഭയപ്പെടുകയാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കുള്ള മറുപടി പിന്നീട് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. നിലവിലെ അവസ്ഥയില്‍ സംസ്ഥാനം സാമ്പത്തികമായി തകര്‍ന്നിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

0Shares