മീനാക്ഷി ജയന് വിദ്യാര്‍ത്ഥി സാഹിത്യ പുരസ്‌കാരം

  • Post category:news
  • Reading time:1 min read
You are currently viewing മീനാക്ഷി ജയന് വിദ്യാര്‍ത്ഥി സാഹിത്യ പുരസ്‌കാരം

കോഴിക്കോട് : കോഴിക്കോട് ചൈല്‍ഡ് ഏജിന്റെ ആറാമത് കുഞ്ഞുണ്ണി- ചിത്രശലഭം കഥാരചന വിഭാഗത്തിനുള്ള വിദ്യാര്‍ത്ഥി സാഹിത്യ പുരസ്‌കാരം കാഞ്ഞങ്ങാട്- ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ മീനാക്ഷിജയന്‍ അര്‍ഹമായി. കൊല്ലം സെന്റ് ജൂഡ് ഹയര്‍സെക്കഡറിസ്‌കൂളിലെ പി.ജി പൂജയും അര്‍ഹയായിട്ടുണ്ട്. വെണ്ണിയൂര്‍ എം വിദ്യാധരന്‍ ക്യാഷ് പ്രൈസും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അങ്കണം വിദ്യാര്‍ത്ഥി പുരസ്‌കാരം, പുരോഗമന കലാസാഹിത്യ സംഘം യുവപ്രതിഭ പുരസ്‌കാരം എന്നിവ മീനാക്ഷിക്ക് നേരത്തെ ലഭിച്ചിട്ടുണ്ട്. കവിതാ രചനയ്ക്ക് കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബി ശ്രീനന്ദയും അര്‍ഹയായി. പത്തിനും പതിനഞ്ചിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ജൂലായില്‍ കോഴിക്കോട് അത്തോളിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

 

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(01.06.2018)

ഇന്നത്തെ ചോദ്യം

13. ഏറ്റവും കൂടുതല്‍ പുഴകളൊഴുകുന്ന ജില്ല ഏതാണ്?

A) കോഴിക്കോട്

B) പാലക്കാട്

C) തൃശൂര്‍

D) കാസര്‍കോട്

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക. മെയ് 20 മുതല്‍ ജൂണ്‍ രണ്ടുവരെ നടത്തിയ മല്‍സരത്തിലെ വിജയികള്‍ക്ക് ജൂണ്‍ മൂന്നിനു ഉച്ചയ്ക്ക് രണ്ടിന് ചാനലിൻ്റെ നുള്ളിപ്പാടിയിലെ സ്റ്റുഡിയോവില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഇന്നലെ (31.05.2018) നടന്ന മല്‍സരത്തിലെ ഉത്തരം: മിസോറം

വിജയി: ഹാരിസ്, കോട്ടുമല, മലപ്പുറം.

0Shares