കോഴിക്കോട്: അശാസ്ത്രീയ പരമായി കടകളില്‍ വയറിങ് നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനായി മിഠായിത്തെരുവിലെ കടകളിലെത്തിയ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, കെ.എസ്.ഇ.ബി അധികൃതരെ ഒരു വിഭാഗം വ്യാപാരികള്‍ തടഞ്ഞു. മിഠായിത്തെരുവില്‍ ഈയിടെയുണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കാന്‍ കച്ചവടസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്.

ഫയര്‍ഫോഴ്സ്, കോര്പ്പറേഷന്, റവന്യൂ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരും പരിശോധനയ്ക്കുണ്ടായിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്റെ നേതൃത്വത്തിലാണ് ഒരു സംഘം വ്യപാരികള്‍ അധികൃതരെ തടഞ്ഞത്. അതേ സമയം വ്യാപാരികളിലെ മറ്റൊരുവിഭാഗം പരിശോധനയെ സ്വാഗതം ചെയ്തിട്ടുണ്ട്. പരിശോധനയുടെ ആവശ്യമില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കിട്ടുന്നതിന് വേണ്ടിയുള്ള നടപടി മാത്രമാണിതെന്നുമാണ് പരിശോധനയെ എതിര്‍ക്കുന്നവര്‍ പറയുന്നത്.