കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നവംമ്പര്‍ രണ്ടിന് വ്യാഴാഴ്ച മുതല്‍ നടക്കുന്ന ചരിത്ര പ്രസിദ്ധമായ മാലിക് ദീനാര്‍ ഉറൂസിന് പതാകയുയര്‍ന്നു. നൂറുകണക്കിന് ആളുകളെ സാക്ഷി നിര്‍ത്തി ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ് യ തളങ്കരയാണ് പതാക ഉയര്‍ത്തിയത്. ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. നവീകരിച്ച മസ്ജിദ് കമ്മിറ്റി ഓഫീസ് ത്വാഖ അഹ് മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, അബൂബക്കര്‍ സിദ്ദീഖ് നദ് വി, യഹ് യ ബുഖാരി തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, എന്‍ എ നെല്ലക്കുന്ന് എം.എല്‍.എ, ടി ഇ അബ്ദുല്ല, എജിസി ബഷീര്‍, എ. അബ്ദുര്‍ റഹ് മാന്‍, ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍ എസ് രാജേഷ് കുമാര്‍, മുന്‍ പ്രസ്‌ക്ലബ് പ്രസിഡണ്ട് സണ്ണിജോസഫ്, പ്രസ്‌ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി, സെക്രട്ടറി വിനോദ്പായം, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, എ എം കടവത്ത്, കെ എം അബ്ദുര്‍ റഹ് മാന്‍, മുക്രി ഇബ്രാഹിം ഹാജി, ബഷീര്‍ വോളിബോള്‍, പി.എ. അഷ്‌റഫലി, കെ.എച്ച് അഷ്‌റഫ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, മുജീബ് കളനാട്, സുബൈര്‍ പള്ളിക്കാല്‍, എ എ ജലീല്‍, സി എല്‍ ഹമീദ്, അബ്ദുല്ല ഫൈസി ചെങ്കള, മൊയ്തീന്‍ കൊല്ലമ്പാടി, സഹീര്‍ ആസിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഈമാസം 12 വ്യാഴാഴ്ച മുതല്‍ മതപ്രഭാഷണ പരമ്പര ആരംഭിക്കും. വൈകിട്ട് ഏഴ് മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ മത പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. നവംബര്‍ 12ന് രാവിലെ മുതല്‍ ജനലക്ഷങ്ങള്‍ക്ക് അന്നദാനം നടത്തി ഉറൂസ് സമാപിക്കും.
മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢഗംഭീരമായ തുടക്കം; പതാക ഉയര്‍ന്നു; ഈമാസം 12 മുതല്‍ മത പ്രഭാഷണ പരമ്പര