മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ നല്‍കുന്ന ‘യങ് ഇന്ത്യ പുരസ്‌കാരം’നിദ ഫാത്തിമയ്ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ നല്‍കുന്ന ‘യങ് ഇന്ത്യ പുരസ്‌കാരം’നിദ ഫാത്തിമയ്ക്ക്

വയനാട് ജില്ലയിലെ ബത്തേരി സര്‍വജന സ്‌കൂളില്‍ വച്ച് പാമ്പുകടിയേറ്റ് സഹപാഠി മരിച്ച സംഭവത്തില്‍ അധ്യാപകരുടെ അനാസ്ഥയെക്കുറിച്ച് ധൈര്യത്തോടെ പുറം ലോകത്തോട് വിളിച്ച് പറഞ്ഞ നിദ ഫാത്തിമയ്ക്ക് യങ് ഇന്ത്യ പുരസ്‌കാരം. മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് നിദ ഫാത്തിമ അര്‍ഹയായത്. പ്രശസ്തിപത്രവും ശില്‍പവും പൊന്നാടയുമടങ്ങുന്ന പുരസ്‌കാരങ്ങള്‍ ഡിസംബറില്‍ സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് അറിയിച്ചു.

ഷഹല ഷെറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും അധ്യാപകര്‍ അനാസ്ഥ കാണിച്ചുവെന്നും ഇതേ സ്‌കൂളിലെ അഞ്ചാംക്ലാസുകാരിയായ നിദ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിദ ഫാത്തിമയെ അഭിനന്ദിച്ച് കൊണ്ട് ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബേത്തരി-മൈസൂര്‍ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോള്‍ കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രവും വൈറലായിരുന്നു.

ബെഞ്ച് മറിഞ്ഞതാണ്, കല്ലു കൊണ്ടതാണ്, ആണി കുത്തിയതാണ് എന്നൊക്കെയാ ആ സാര്‍ പറഞ്ഞതെന്ന് മാധ്യമങ്ങളോട് യാതൊരു പേടിയുമില്ലാതെയായിരുന്നു നിദ സംസാരിച്ചത്. നിദയിലൂടെയാണ് ഷെഹലയ്ക്കു സംഭവിച്ചതെന്താണെന്നും അധ്യാപകന്‍റെ അനാസ്ഥയും പുറംലോകം അറിഞ്ഞത്.

0Shares