
കോഴിക്കോട്: കേരളം ഒരു ‘ഭീകര’ സംസ്ഥാനമാണെന്ന് പ്രചരണം നടത്തുന്നതില്‍ അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനലിന്റെ പങ്ക് തിരിച്ചറിഞ്ഞ മലയാളികൾ അറിഞ്ഞുപണി കൊടുത്തു. റിപ്പബ്ലിക്ക് ചാനലിന് ഫേസ്ബുക്കില്‍ വളരെ കുറഞ്ഞ റേറ്റിംഗ് നല്‍കി അവസാനം അവർ തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ നിന്നും റേറ്റിങ് ഓപ്‌ഷൻ റിമൂവ് ചെയ്തു. അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ റിപ്പബ്ലിക്ക് ചാനലിനെതിരെ പ്രതിഷേധിച്ചുകൊണ്ടിരുന്നത്. ഇതോടെചാനലിന്റെ ഫേസ്ബുക്ക് പേജിന്റെ റേറ്റിംഗ് കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

നേരത്തേ ഓടിക്കൊണ്ടിരിക്കുന്ന കാറിനെ മുന്നോട്ടു പോവാന്‍ അനുവദിക്കാത്ത തെരുവ് പട്ടികളോട് റിപ്പബ്ലിക്ക് ചാനല്‍ ടീമിനെ ശശി തരൂര്‍ ഉപമിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുന്‍പ് ‘തരൂരിന്റെ മിണ്ടാതിരിക്കാനുള്ള അവകാശത്തെ നിങ്ങള്‍ ബഹുമാനിക്കണം.’ എന്ന് തരൂര്‍ ചാനലിനെതിരെ നല്‍കിയ മാനനഷ്ടകേസിന്റെ വാദത്തിനിടെ ജഡ്ജി ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞിരുന്നു. അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ റിപ്പബ്ലിക്ക് ചാനലിനെതിരെ പ്രതിഷേധിക്കുന്നത്. റേറ്റിംഗിനൊപ്പം ചാനലിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും ഫേസ്ബുക്ക് പേജില്‍ കാണാം.
