മലയാള സിനിമാ ഇന്‍ഡസ്ട്രി നായകന്മാര്‍ക്ക് ചുറ്റും വട്ടം ചുറ്റുന്നു; ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാന്‍ കഴിവുള്ള നടിയാണ് പാര്‍വ്വതി: ഹണി റോസ് പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing മലയാള സിനിമാ ഇന്‍ഡസ്ട്രി നായകന്മാര്‍ക്ക് ചുറ്റും വട്ടം ചുറ്റുന്നു; ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാന്‍ കഴിവുള്ള നടിയാണ് പാര്‍വ്വതി: ഹണി റോസ് പറയുന്നു

നമ്മുടെ മലയാള ഇന്‍ഡസ്ട്രി നായകന്മാര്‍ക്ക് ചുറ്റും വട്ടം ചുറ്റുന്നുവെന്ന് നടി ഹണി റോസ്. മലയാള സിനിമയില്‍ പുരുഷാധിപത്യം ഉണ്ടെന്ന് ഹണി റോസ് തുറന്നു സമ്മതിക്കുന്നു. അവര്‍ക്ക് മാത്രമാണ് സാറ്റലൈറ്റ് മൂല്യമുള്ളതെന്നും നടി വ്യക്തമാക്കി. ഇവിടെ സ്ത്രീകള്‍ക്ക് സിനിമയുണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നായകന്മാര്‍ക്കാണ് പ്രാധാന്യം. മഞ്ജു വാര്യര്‍, പാര്‍വ്വതി തുടങ്ങിയവരെല്ലാം അതിന് മാറ്റം വരുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാലും, ഉയരെ എന്ന ചിത്രത്തില്‍ പാര്‍വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ട്.


ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാന്‍ കഴിവുള്ള നടിയാണ് പാര്‍വ്വതി. എന്നിട്ടും താരമൂല്യമുള്ള നായകന്മാരെ ഇത്തരം സിനിമകളില്‍ ഉള്‍പ്പെടുത്തുന്നത് മുന്നിലുള്ള ചില ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ആകും. പ്രേക്ഷകര്‍ക്കും നായകന്മാരെ കേന്ദ്രീകരിച്ചുള്ള കഥകളിലാണ് കൂടുതല്‍ താല്‍പര്യം. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതല ഏറ്റെടുത്തത് ഗുണപരമായ പല മാറ്റങ്ങള്‍ക്കും വഴി വെച്ചേക്കുമെന്നും ഹണി റോസ് പറയുന്നു. നിലവില്‍ മോഹന്‍ലാലിനൊപ്പം ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ ഹണി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

0Shares