
മികച്ച കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ചുരുങ്ങിയ കാലം കൊണ്ട് എത്തിയ ആളാണ് നടന്‍ ഫഹദ് ഫാസില്‍. മലയാള സിനിമയില്‍ താരപദവിയുടെ സ്ഥാനം ഒരു പരിധിവരെ അവസാനിച്ചതായി ഫഹദ് പറയുന്നു.
മലയാള സിനിമയില്‍ താരപദവിയുടെ സ്ഥാനം ഒരു പരിധിവരെ അവസാനിച്ചിരിക്കുകയാണ് താരപദവിയെ കണക്കാക്കിയല്ല താന്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. തനിക്ക് നായകവേഷം വേണമെന്ന നിര്‍ബന്ധമില്ലെന്നും ഫഹദ് പറഞ്ഞു.

എല്ലാവരും എല്ലാത്തരം റോളും ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഒരു സ്റ്റാര്‍ അത്തരം റോളുകള്‍ ചെയ്യുമ്പോഴാണ് അത് മറ്റൊരു തലത്തിലേക്ക് എത്തുന്നതെന്ന് എനിക്ക് തോന്നുന്നു. ഇപ്പോള്‍ ഞാന്‍ ചെയ്ത ചില സിനിമകള്‍ ബോളിവുഡില്‍ റീമേക്ക് ചെയ്യാനുള്ള ശ്രമം നടക്കുകയാണ്. അവിടുത്തെ സൂപ്പര്‍സ്റ്റാറുകളാണ് അതില്‍ അഭിനയിക്കാന്‍ പോകുന്നതെന്നും താരം പറയുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് ആണ് ഫഹദിന്റേതായി തീയേറ്ററില്‍ എത്തുന്ന പുതുചിത്രം. ഭാര്യയും നടിയുമായ നസ്രിയയും ഒപ്പമുണ്ട്.
