മലപ്പുറത്ത് കുഞ്ഞാപ്പ നേടിയത് നാലരലക്ഷത്തോളം വോട്ടുകള്‍: ഇ.അഹമ്മദിന്റെ ഭൂരിപക്ഷത്തെ പിന്നിലാക്കുന്ന മുന്നേറ്റം.

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറത്ത് കുഞ്ഞാപ്പ നേടിയത് നാലരലക്ഷത്തോളം വോട്ടുകള്‍: ഇ.അഹമ്മദിന്റെ ഭൂരിപക്ഷത്തെ പിന്നിലാക്കുന്ന മുന്നേറ്റം.

മലപ്പുറം: മലപ്പുറം ലോകസഭാ തെരഞ്ഞെടുപ്പില്‍ പകുതിയിലധികം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ നാലരലക്ഷത്തിലധിം വോട്ട് നേടി യു.ഡി.എഫ് മുന്നില്‍. 60 ശതമാനം വോട്ടുകളാണ് മലപ്പുറത്ത് യു.ഡി.എഫ് നേടിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഒന്നരലക്ഷത്തിലധികം വോട്ട് ലഭിച്ചപ്പോള്‍ 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ നേടിയ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷം മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രം.

എല്‍.ഡി.എഫിന്റെ സ്വാധീനകേന്ദ്രമായ മങ്കടയിലും കൈാണ്ടോട്ടിയിലും പോലും യു.ഡി.എഫാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇത് എല്‍.ഡി.എഫിന്റെ പ്രതീക്ഷയെ പാടെ തകിടം മറിക്കുകയാണ്. ബി.ജെ.പിക്ക് ആകെ അറുപത്തിഅയ്യായിരം വോട്ടാണ് ഇതുവരെ നേടാനായത്. നോട്ടയും മൂവായിരത്തിലധികം വോട്ട് നേടിയെന്നതും എടുത്തു പറയേണ്ട ഒന്നാണ്.

 

0Shares