കൊച്ചി: മദ്യപാനിയായ ഭര്‍ത്താവ് സ്ഥിരമായി കലഹിക്കുന്നതില്‍ മനം നൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു. വൈപ്പിന്‍കര നായരമ്പലം കുടുങ്ങാശ്ശേരി വാടേപ്പള്ളിക്ക് സമീപം മഠത്തിപ്പറമ്പില്‍ സോജന്റെ ഭാര്യ ജിജിയാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം.

ജിജിയുടെ മകളാണ് അടുക്കളയ്ക്ക് പിറകില്‍ കത്തിക്കരിഞ്ഞ നിലയില്‍ ജിജിയുടെ മൃതദേഹം കണ്ടത്. ഞാറയ്ക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ജഡം പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സോജന്-ജിജി ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. സോജന് എറണാകുളത്ത് ഇലക്ട്രീഷ്യനാണ്.