മഞ്ജു ദിലീപിന്റെ രണ്ടാം ഭാര്യ; ആദ്യഭാര്യ വിദേശത്ത്; വിവാഹത്തിന്റെ രേഖകള്‍ തേടി പോലീസ്, കേസ്  പുതിയ വഴിത്തിരിവിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ജു ദിലീപിന്റെ രണ്ടാം ഭാര്യ; ആദ്യഭാര്യ വിദേശത്ത്; വിവാഹത്തിന്റെ രേഖകള്‍ തേടി പോലീസ്, കേസ്  പുതിയ വഴിത്തിരിവിലേക്ക്


കൊച്ചി: നടി മഞ്ജു വാരിയര്‍ക്കും മുൻപു ദിലീപ് വിവാഹിതനായിരുന്നു എന്ന് പോലീസ്. അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യ ഭാര്യ. ആലുവ ദേശം രജിസ്ട്രാർ ഓഫീസിലാണ് വിവാഹം രജിസ്റ്റർ ചെയ്തത് എന്ന് പോലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ടു മിമിക്രി താരം അബിയില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. മിമിക്രി താരമെന്ന നിലയിൽ പ്രശസ്തനായി നിൽക്കുമ്പോഴായിരുന്നു ബന്ധുവായ യുവതിയുമായുള്ള വിവാഹം.

തുടർന്ന് ദിലീപിന് സിനിമയിൽ അവസരങ്ങൾ ലഭിക്കുകയും നടി മഞ്ജു വാര്യരുമായി അടുപ്പത്തിലാകുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചര്‍ച്ച നടത്തുകയും യുവതി പിന്മാറുകയുമായിരുന്നു. ഈ യുവതി ഇപ്പോള്‍ വിദേശത്താണ് എന്നാണ് വിവരം. വിവാഹത്തിന്റെ രേഖകള്‍ കണ്ടെടുക്കാന്‍ പോലീസ്ശ്രമം തുടരുകയാണ്.

0Shares