മഞ്ചേശ്വരത്ത് കമറുദ്ദീന്‍ തന്നെ ; യു. ഡി. എഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരത്ത് കമറുദ്ദീന്‍ തന്നെ ; യു. ഡി. എഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം ആരംഭിച്ചു

വോട്ടുകള്‍ എണ്ണുന്നത് തുടരുമ്പോള്‍ മഞ്ചേശ്വരത്ത് ഇരുമുന്നണികളെയും നിഷ്പ്രഭമാക്കി യു. ഡി. എഫ് സ്ഥാനാര്‍ത്ഥി എം. സി കമറുദ്ദീന്‍ വന്‍ ലീഡ് നേടിയതോടെ വോട്ടെണ്ണല്‍ കേന്ദ്രമായ പൈവളിഗെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ യു. ഡി. എഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങി.

നൂറുകണക്കിന് പ്രവര്‍ത്തകരാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ മുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്.അതേസമയം കോന്നിയിലും വട്ടിയൂര്‍ക്കാവിലും കടുത്ത വെല്ലുവിളിയാണ് യു.ഡി.എഫ് നേരിടുന്നത്.

എന്നാല്‍ സിറ്റിങ് സീറ്റായ അരൂരിനൊപ്പം വട്ടിയൂര്‍ക്കാവിലും പ്രതീക്ഷവച്ചിരിക്കുകയാണ് എല്‍.ഡി.എഫ്. വോട്ടുവിഹിതം ഇടിയുമോയെന്ന ആശങ്കയിലാണ് എന്‍.ഡി.എ.

0Shares