മകനില്‍ നിന്നും ഗാര്‍ഹിക പീഡനം; നടി മീനാഗണേഷ് പോലീസിനെ സമീപിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing മകനില്‍ നിന്നും ഗാര്‍ഹിക പീഡനം; നടി മീനാഗണേഷ് പോലീസിനെ സമീപിച്ചു.

കൊച്ചി: മകനില്‍ നിന്നും ഗാര്‍ഹിക പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് ആരോപിച്ച് നടി മീനാഗണേഷ് ഷൊര്‍ണൂര്‍ പൊലീസിനെ സമീപിച്ചു. സമയത്ത് ഭക്ഷണവും മരുന്നും നല്‍കിയിരുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണു പരാതി. മക്കളെ വിളിച്ചു വരുത്തി പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിച്ചതായി പൊലീസ് അറിയിച്ചു. സ്വത്ത് മകള്‍ക്ക് മാത്രമായി നല്‍കിയെന്ന തെറ്റിധാരണയുടെ പുറത്തായിരുന്നു പീഡനമെന്ന് മീനാ ഗണേഷ് പറഞ്ഞു. സമയത്ത് ഭക്ഷണവും മരുന്നും നല്‍കിയിരുന്നില്ല. മാനസികമായി പീഡിപ്പിച്ചു. മകളുമായി ഫോണില്‍ സംസാരിക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് പരാതിപ്പെടാന്‍ കാരണം.

മകനേയും മകളേയും സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയ ഷൊര്‍ണൂര്‍ പൊലീസ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം ആര്‍ മുരളിയുടെ സാന്നിധ്യത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിച്ചു. ഷൊര്‍ണ്ണൂരിലെ വീടും സ്ഥലവും ആറു മാസത്തിനകം വില്‍പ്പന നടത്തി ഇരുമക്കള്‍ക്കുമായി വീതിച്ചു നല്‍കാനാണ് ധാരണവസ്തു ആധാരം തല്‍ക്കാലം എം.ആര്‍. മുരളി സൂക്ഷിക്കും. 73 വയസുള്ള മീനാ ഗണേഷ് മകള്‍ക്കൊപ്പം താമസിക്കും. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് മീനയുടെ മകന്‍ മനോജിന്റെ പ്രതികരണം.

0Shares