മംഗല്‍പാടി പഞ്ചായത്തിനെ നഗരസഭയാക്കണമെന്ന ആവശ്യം ശക്തം; ആക്ഷന്‍ കമ്മറ്റി പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി

  • Post category:local news
  • Reading time:1 min read
You are currently viewing മംഗല്‍പാടി പഞ്ചായത്തിനെ നഗരസഭയാക്കണമെന്ന ആവശ്യം ശക്തം; ആക്ഷന്‍ കമ്മറ്റി പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി

കാസര്‍കോട്: മഞ്ചേശ്വരം താലൂക്ക് ആസ്ഥാനമായ ഉപ്പള ഉള്‍പ്പെടുന്ന മംഗല്‍പാടി പഞ്ചായത്തിനെ നഗരസഭയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തില്‍ 23 വാര്‍ഡുകളിലായി 67,000 ജനസംഖ്യയാണുള്ളത്. ഉപ്പള, കോടിബയല്‍, മുളിഞ്ച, മംഗല്‍പാടി, ബേക്കൂര്‍, ബേക്കൂര്‍, കുബണൂര്‍, ഇച്ചിലങ്കോട്, ഹേരൂര്‍, ഷിറിയ എന്നീ ഒന്‍പതു വില്ലേജുകളാണു പഞ്ചായത്തിന്റെ പരിധിയിലുള്ളത്. വടക്ക് ഉപ്പള പുഴയും തെക്ക് ഷിറിയ പുഴയും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് മീഞ്ച, പൈവളിഗെ പഞ്ചായത്തുമാണു പഞ്ചായത്തുമാണു മംഗല്‍പാടിയുടെ അതിര്‍ത്തികള്‍.പട്ടണത്തിന്റെ പ്രൗഢിയിലേക്കു കുതിച്ചു കൊണ്ടിരിക്കുന്ന മംഗല്‍പാടി പഞ്ചായത്തിനെ നഗരസഭയാക്കണമെന്നാവശ്യപ്പെട്ടു മംഗല്‍പാടി മുനിസിപ്പാലിറ്റി ആക്ഷന്‍ കമ്മറ്റി പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി. നഗരസഭയാക്കാനുള്ള എല്ലാ വിധ സാഹചര്യങ്ങളും ഒത്തു വന്ന പഞ്ചായത്തിനെ നഗരസഭയായി ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കണമെന്നും ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. രാഘവ ചേരാള്‍, ഓ.എം.റഷീദ്, അഷ്റഫ് മദര്‍ ആര്‍ട്ട്, റഹ്മാന്‍ ഗോള്‍ഡന്‍, കൊട്ടാരം അബൂബക്കര്‍, മഹമൂദ് കൈകമ്പ, ഹമീദ് കോസ്‌മോസ്, അബൂ തമാം, റൈഷാദ്, ഗോള്‍ഡ്കിങ് ഹനീഫ്, യാസീന്‍ തുടങ്ങിയവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

0Shares