കാസര്‍കോട്: നവംബര്‍ 10,11 തീയതികളിള്‍ കാസര്‍കോട് മുന്‍സിപ്പല്‍ വനിതാ ഹാളില്‍ വെച്ച് നടക്കുന്ന ‘ബ്രോണ്‍ബി ഫ്രെയിംസ് 18’ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ജി.ബി വത്സന്‍ മാസ്റ്റര്‍ പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ശാഫിക്ക് കൈമാറി പ്രകാശനം ചെയ്തു.
പത്മനാഭന്‍ ബ്ലാത്തൂര്‍, കെ ശുഹൈബ്, സണ്ണി ജോസഫ്, മധൂര്‍ ശരീഫ്, സുബിന്‍ ജോസ്, ഡോ.ഷമീം, എം.എ നജീബ്, മുഹമ്മദ് ശിഹാബ് കെ.ജെ മൊഗര്‍, സഹീര്‍ ബ്രോണ്‍ബി, കെ.പി. എസ് വിദ്യാനഗര്‍, അഹ്റാസ് അബൂബക്കര്‍ എ.കെ, വാസില്‍ കോപ്പ, സഫ്വാന്‍ വിദ്യാനഗര്‍, ശ്രീരാജ്, നാഫി ഗ്രാപികോ, അഖില്‍ രാജ്, അബ്ബാസ് മൊഗര്‍, കിരണ്‍, ലിയോ, ആഡ്‌ലിന്‍, ജൂട്ടു ജുബൈര്‍, പവീഷ്, ശ്രീരാഗ് എന്നിവര്‍ സംബന്ധിച്ചു.
‘ബ്രോണ്‍ബി ഫ്രെയിംസ് 18’ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൻ്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു