ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കാഞ്ഞങ്ങാട്: ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്കോ ഉത്തരേന്ത്യന്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ന്യൂഡല്‍ഹി ഓപറേഷന്‍സ് എം.ഡി വി.പി.എ കുട്ടിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. എം.ഡി മുത്തു കോഴിച്ചെന ഗ്ലോബല്‍ ടെക്കനോളജി എന്റര്‍പ്രണര്‍ഷിപ്പിന്റെ സാധ്യതകള്‍ സംബന്ധിച്ച് വിശദീകരണ പ്രഭാഷണം നടത്തി. ഡയരക്ടര്‍ ഉണ്ണികൃഷ്ണന്‍ കിനാനൂര്‍, കാഞ്ഞങ്ങാട് സെന്റര്‍ ഹെഡ് മിസ്ഹബ് സംസാരിച്ചു.ഫാക്കല്‍ട്ടി ഹെഡ് അനുകൂല്‍ രാജ് സ്വാഗതവും കോഴ്‌സ് കൗണ്‍സിലര്‍എല്‍.കെ ഹാഷിഫ് നന്ദിയും പറഞ്ഞു. പ്ലസ്ടു വിദ്യാര്‍ഥികളെ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സ്മാര്‍ട്ടഫോണ്‍ മേഖലയിലെ മികച്ച സംരംഭകനാക്കാനുള്ള പരിശീലനമാണ്  ബ്രിറ്റ്‌കോ  ആന്റ് ബ്രിഡ്‌കോ സ്ഥാപനം നടത്തുന്നത്. കേരളത്തിലെ പ്രാഥമീക പഠനത്തിന് ശേഷം താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹി, ദുബായി തുടങ്ങിയ കേന്ദ്രങ്ങളിലും പരിശീലനം നല്‍കുന്നുണ്ട്. പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം ജോലിയും വിദേശ തൊഴിലവസരങ്ങളും  ബ്രിറ്റ്‌കോ  ആന്റ് ബ്രിഡ്‌കോ നല്‍കുന്നുണ്ട്.

0Shares