ബിവറേജസ് വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കും; കേരളത്തില്‍ ഉല്ലസിക്കാന്‍ പബ്ബുകള്‍ ആലോചനയില്‍: മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing ബിവറേജസ് വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കും; കേരളത്തില്‍ ഉല്ലസിക്കാന്‍ പബ്ബുകള്‍ ആലോചനയില്‍: മുഖ്യമന്ത്രി

സംസ്ഥാനത്ത് പബ്ബുകള്‍ സ്ഥാപിക്കാന്‍ ആലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലാണ് സംസ്ഥാനത്ത് പബ്ബുകള്‍ക്ക് അനുമതി നല്‍കിയേക്കുമെന്ന സൂചനയുണ്ടായത്.

ഐ.ടി ഉദ്യോഗസ്ഥരെ ഉദേശിച്ചാണ് പബ്ബുകള്‍ക്കായി ആലോചിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐ.ടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ല. ഇത്തരത്തില്‍ ആക്ഷേപം സര്‍ക്കാറിന് മുന്നില്‍ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേപോലെ ബിവറേജസ് വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കും. ആളുകള്‍ വരിനിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ നല്ല രീതിയില്‍ സജ്ജീകരിച്ച കടകളില്‍ നിന്ന് നേരിട്ടു വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

0Shares