ബി.ജെ.പി നേതാക്കള്‍ ഇടപെട്ടു; യശ്വന്തപുരം എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി നേതാക്കള്‍ ഇടപെട്ടു; യശ്വന്തപുരം എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

നീലേശ്വരം: ബി.ജെ.പി നേതാക്കള്‍ ഇടപെട്ടതോടെ യശ്വന്തപുരം എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് ലഭിച്ചു. കണ്ണൂര്‍ സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ വകുപ്പ് മന്ത്രി പീയൂഷ് ഗോയലാണ് സുരേഷ് ഗോപി എം.പിയെ അറിയിച്ചത്. യാത്രക്കാരുടെ ഏറെ നാളത്തെ മുറിവിളിക്കൊടുവിലാണ് ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചതായി മന്ത്രി അറിയിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ ശക്തമായ ഇടപെടലാണ് വളരെ വേഗം സ്റ്റോപനുവദിക്കാന്‍ കാരണമായത്. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.പിമാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ്ഹേ എന്നിവര്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ ശുപാര്‍ശ ചെയ്ത് കത്ത് അയച്ചിരുന്നു. കൂടാതെ കേന്ദ്ര ആദായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പി മനോജും അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. സ്ഥലം എം.പിയുടെ മാതൃ സ്റ്റേഷനായിട്ട് പോലും വേണ്ടത്ര നിലപാട് സ്വീകരിക്കുന്നില്ലെന്ന ആരോപണം നിലനില്‍ക്കേയാണ് മറ്റു എം.പി മാരുടെ ഇടപെടലില്‍ നീലേശ്വരത്ത് സ്റ്റോപ് ലഭിച്ചത്. നേരത്തെ ചെന്നൈ സൂപര്‍ ഫാസ്റ്റിനും ഇവരുടെ ഇടപെടലിനെ തുടര്‍ന്ന് സ്റ്റോപ് അനുവദിച്ചിരുന്നു. അടുത്തീയിടേയാണ് നീലേശ്വരത്ത് ശുചിമുറിക്ക് സുരേഷ് ഗോപി എം.പി തറക്കല്ലിട്ടത്. ബി.ജെ.പി കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നാണ് സുരേഷ് ഗോപി നീലേശ്വത്തിന്റെ വിഷയത്തില്‍ ഇടപെട്ടതെന്ന് ജില്ലാ പ്രസിഡന്റെ കെ ശ്രീകാന്ത് പറഞ്ഞു.

0Shares