ബാവിക്കര സ്‌കൂളില്‍ കുട്ടികള്‍ ഇപ്പോള്‍ കഴിയുന്നത് അപകട ഭീതിയോടെ; അധ്യാപകര്‍ പറയുന്ന കാരണമിതാണ്

  • Post category:news
  • Reading time:1 min read
You are currently viewing ബാവിക്കര സ്‌കൂളില്‍ കുട്ടികള്‍ ഇപ്പോള്‍ കഴിയുന്നത് അപകട ഭീതിയോടെ; അധ്യാപകര്‍ പറയുന്ന കാരണമിതാണ്

കാസര്‍കോട്: നൂറോളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന ബാവിക്കര ഗവ.എല്‍.പി സ്‌കൂളിള്‍ കെട്ടിടം അപകടാവസ്ഥയില്‍. ഒന്ന്, മൂന്ന്, നാല് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ തറയിലും ചുമരുകളിലും വിളളല്‍ രൂപപ്പെട്ടിരിക്കുകയാണ്. തൂണുകള്‍ക്കും കോടുപാട് പറ്റിയ നിലയില്ലാണ്. അപകടം മനസ്സിലാക്കി അധ്യാപകര്‍ മൂന്ന് ക്ലാസുകളും ഇപ്പോള്‍ മറ്റൊരു കെട്ടിടത്തിലേക്ക് താല്‍ക്കാലികമായി മാറ്റിയിരിക്കുകയാണ്. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. അപകടാവസ്ഥയിലായ കെട്ടിടത്തില്‍ ക്ലാസ്സ് നടത്തരുതെന്ന ഉത്തരവ് നല്‍കിയിരിക്കയാണ് അവര്‍. ഇതോടെ ബദല്‍ സംവിധാനം കണ്ടെത്താതെ ക്ലാസുകള്‍ എങ്ങനെ നടത്തുമെന്നാലോചിക്കുകയാണ് അധ്യാപകരും പി.ടി.എ ഭാരവാഹികളും. നേരത്തെ ചെറിയ തോതില്‍ സ്‌കൂളിന്റെ ചുമരില്‍ വിള്ളലുണ്ടായിരുന്നു. അവധി കഴിഞ്ഞ് ഇന്നലെ വീണ്ടും സ്‌കൂള്‍ തുറന്നപ്പോഴാണ് കൂടുതല്‍ ഭാഗത്ത് ചുമരുകള്‍ പൊട്ടിയ നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം പെയ്ത മഴയിലാവാം കൂടുതല്‍ ഭാഗത്ത് വിള്ളല്‍ വീണത് എന്നാണ് സംശയിക്കുന്നത്. അപകടഭീഷണിയുയര്‍ത്തുന്ന കെട്ടിടത്തിനു സമീപത്തായി കുട്ടികള്‍ നടക്കുകയും നില്‍ക്കുകയും ചെയ്യുന്നത് അധ്യാപകരരെ ഭീതിയിലാക്കുകയാണ്. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു മാറ്റി പുതിയത് നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് സ്‌കൂള്‍ പി.ടി.എയും അധ്യാപകരും നാട്ടുകാരും ആവശ്യപ്പെടുന്നത്.

0Shares