ബസ്സിനടിയിൽപെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു; ചക്രം ദേഹത്ത് കയറാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം

  • Post category:news
  • Reading time:1 min read
You are currently viewing ബസ്സിനടിയിൽപെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു; ചക്രം ദേഹത്ത് കയറാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം

കോഴിക്കോട്: പുതുപ്പാടി ഈങ്ങാപ്പുഴ ബസ്സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് ഓടിക്കയറി വൻ അപകടം. കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസ്സാണ് അപകടം വരുത്തിയത്. ദേശീയ പാതയില്‍ നിന്ന് ബസ്സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ബസ്സിനെ പിന്നിലാക്കാൻ മത്സരിക്കുമ്പോഴാണ് അപകടം എന്നതും സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

ബസ്സിന്റെ മുൻ ചക്രത്തിനിടയിൽ യുവാവ് അകപ്പെടുകയായിരുന്നു. ബസ് ഇടിച്ചതോടെ ബൈക്കും അതിലിരുന്നയാളും മുൻ ചക്രത്തിനുള്ളില്‍ കുടുങ്ങി ഏതാനും മീറ്റര്‍ റോഡിലൂടെ നിരങ്ങി നീങ്ങുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരും സമീപത്തെ വ്യാപാരികളും ബഹളം വെച്ചതിനെ തുടര്‍ന്നാണ് ബസ് നിര്‍ത്തിയത്. അത്ഭുതകരമായാണ് ടയറിനുള്ളില്‍ കുടുങ്ങിയയാള്‍ രക്ഷപ്പെട്ടത്. നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും. ഏതാനും ബൈക്കുകൾ ബസ്സിടിച്ച്‌ തകര്‍ന്നതായും പോലീസ് പറഞ്ഞു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്.

0Shares