ബദര്‍ അല്‍ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് ആന്‍ഡ് പൊളി ക്ലിനിക്കിന് മൂന്നാം തവണയും ഒമാന്‍സ് മോസ്റ്റ് ട്രസ്റ്റേഡ് ബ്രാന്‍ഡ്സ് അവാര്‍ഡ്

  • Post category:news
  • Reading time:1 min read
You are currently viewing ബദര്‍ അല്‍ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് ആന്‍ഡ് പൊളി ക്ലിനിക്കിന് മൂന്നാം തവണയും ഒമാന്‍സ് മോസ്റ്റ് ട്രസ്റ്റേഡ് ബ്രാന്‍ഡ്സ് അവാര്‍ഡ്

മസ്‌കത്ത്(ഒമാന്‍): ഒമാനിലെ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന ഒമാന്‍സ് മോസ്റ്റ് ട്രസ്റ്റേഡ് ബ്രാന്‍ഡ്സ് അവാര്‍ഡ് ആരോഗ്യമേഖലകളില്‍ ഇത്തവണയും ബദര്‍ അല്‍ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് ആന്‍ഡ് പൊളി ക്ലിനിക്കിന് ലഭിച്ചു. ഇത് മുന്നാം തവണയാണ് ബദര്‍ അല്‍ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിന് അവാര്‍ഡ് ലഭിക്കുന്നത്.ഒമാനിലെ പൊതു ജനങ്ങളില്‍ നിന്നും വോട്ടിങ് മുഖേന തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ കാസര്‍കോട് സ്വദേശി ലത്തീഫ് ഉപ്പള മാനേജിങ് ഡയരക്ടറായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബദര്‍ അല്‍ സമാ ഹോസ്പിറ്റല്‍ ആന്‍ഡ് പൊളി ക്ലിനിക്ക്.ഒമാനിലെ മികച്ച സേവനത്തിന് ജനം നല്‍കിയ അംഗീകാരമാണ് ഈ അവാര്‍ഡെന്ന് ലത്തീഫ് ഉപ്പള പറഞ്ഞു.

https://www.youtube.com/watch?v=v2scF0zl1MY&feature=youtu.be&fbclid=IwAR2uw7XQYizHXJKZv5HPk_pI7EXm5rTWoAAoJ8IZALFIRoYfW5zWNdX6u4g

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ഇന്ത്യയില്‍ കര്‍ണാടക മംഗളൂരുവിലുള്ള ഇന്‍ഡിയനാ ഹോസ്പിറ്റലിന്റെ വൈസ് ചെയര്‍മാന്‍, കാസര്‍കോട് മാന്യയിലെ വിന്‍ടെച്ച് ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ ചെയര്‍മാന്‍ കൂടിയാണ് ലത്തീഫ് ഉപ്പള.

0Shares