
ദോഹ(ഖത്തർ): കായികദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ ഫുട്ബോള്‍ മത്സരത്തിനിടെ അപകടം. കൊല്ലം മയ്യനാട് സ്വദേശി അലോഷ്യസ് വിൽസൺ മരിച്ചു. കളിയില്‍ ഗോള്‍കീപ്പറായിരുന്നു വിൽസൺ. അതിനാൽ പാഞ്ഞു വരുന്ന പന്തിനെ തലകൊണ്ട് തടയാൻ ശ്രമിക്കുന്നതിനിടയിൽവീഴുകയായിരുന്നു.

എന്നാൽ കാര്യമായ പരിക്കൊന്നും പറ്റിയിരുന്നില്ല. കുറച്ചുസമയം പിന്നിട്ടപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുന്നതായി സഹപ്രവർത്തകരോട് പറഞ്ഞു. അവർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അതിനിടയിൽ മരണം സംഭവിച്ചിരുന്നു.
