തൃശ്ശൂര്‍: ഫിഫാ ലോകകപ്പ് ആവേശത്തില്‍ ലോകം മുഴുകിയിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്ന കല്യാണ ഫോട്ടോഷൂട്ട്. കല്യാണ പെണ്ണും ചെക്കനും തമ്മിലുള്ള പലതരം ഫോട്ടോകളും വീഡിയോകളും നാം ഇതിന് മുമ്പ് കണ്ടിട്ടുണ്ട്. എന്നാല്‍ ഇതാ വ്യത്യസ്തമായ ഒന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. പെണ്ണ് അര്‍ജന്റീന ജേഴ്‌സി അണിഞ്ഞും ചെക്കന്‍ ബ്രസീല്‍ ജഴ്‌സി അണിഞ്ഞും ഫുട്‌ബോള്‍ കളിക്കുന്ന ഫോട്ടോസ്. ഇതോടപ്പം ചെക്കന്റെ കിടിലന്‍ ഷൂട്ട് ഔട്ട് രംഗവും.
തൃശ്ശൂര്‍ സ്വദേശികളായ റോഷനും മോനിഷയുമാണ് ഈ ഫുട്ബോള്‍ ഫോട്ടോഷൂട്ടിലെ താരങ്ങള്‍. ബ്രസീല്‍ ജഴ്സിയില്‍ ചെക്കനും അര്‍ജന്റീന ജഴ്സിയില്‍ കല്യാണ പെണ്ണും ഫോട്ടോഷൂട്ടില്‍ മുഴുവന്‍ തകര്‍ക്കുകയായിരുന്നു. ചെക്കന്റെ ബൈസിക്കിള്‍ കിക്കും പെണ്ണിന്റെ പ്രണയ ഭാവങ്ങളും കൂടിയായപ്പോള്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(20.06.2018)
ഇന്നത്തെ ചോദ്യം
ലീഡര്‍ എന്നു വിശേഷിപ്പിക്കുന്ന മുന്‍ മുഖ്യമന്ത്രി ആര്?
A) ഇ.കെ നായനാര്‍
B) ഇ.എം.എസ്
C) കെ കരുണാകരന്‍
D) ഉമ്മന്‍ചാണ്ടി
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(20.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. ചാനല്‍ ആര്‍.ബി നല്‍കുന്ന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ആഴ്ചയില്‍ ഒരുദിവസം വിജയികള്‍ക്ക് സമ്മാനം നല്‍കും. വിജയികളായവര്‍ ഫോട്ടോയും അയക്കണം.
ഇന്നലെ (19.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: എയ്ഡ്‌സ്
വിജയി: ഹക്കീം മാരയില്‍, സന്തോഷ് നഗര്‍, കാസര്‍കോട്.