
പൊയിനാച്ചി/ കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ പൗരത്വനിയമ ഭേദഗതിബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചട്ടഞ്ചാൽ ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. കഴിഞ്ഞദിവസം വൈകീട്ട് പൊയിനാച്ചിയിൽനിന്ന് തുടങ്ങിയ റാലിയിൽ പ്ലകാർഡ് പിടിച്ച് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
ചട്ടഞ്ചാലിൽ നടന്ന പൊതുസമ്മേളനം മുതിർന്ന കോൺഗ്രസ് നേതാവ് കെ.മൊയ്തീൻകുട്ടി ഹാജി ഉദ്ഘാടനംചെയ്തു.

ചടങ്ങില്‍ നിസാർ പാദൂർ അധ്യക്ഷതവഹിച്ചു. ബാലകൃഷ്ണൻ പെരിയ, റൗഫ് ബായിക്കര, ടി.നാരായണൻ, കല്ലട്ര മാഹിൻ ഹാജി, കെ.നാരായണൻ, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, അജിത്‌കുമാർ ആസാദ്, ഷാനാവാസ് പാദൂർ, ഷംസുദ്ദീൻ തെക്കിൽ എന്നിവർ സംസാരിച്ചു.
