പൗരത്വ ഭേദഗതിക്കെതിരെ കാസർകോട് ജില്ലയിൽ പ്രക്ഷോഭങ്ങൾ ശക്തിയാർജിക്കുന്നു; മായാജാലം കാട്ടി പ്രതിഷേധിച്ച് കുന്നില്‍ സി.എച്ച് ലൈബ്രറി

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ ഭേദഗതിക്കെതിരെ കാസർകോട് ജില്ലയിൽ പ്രക്ഷോഭങ്ങൾ ശക്തിയാർജിക്കുന്നു; മായാജാലം കാട്ടി പ്രതിഷേധിച്ച് കുന്നില്‍ സി.എച്ച് ലൈബ്രറി

മൊഗ്രാൽ പുത്തൂർ/ കാസര്‍കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭങ്ങൾ കാസർകോട് ജില്ലയിൽ ശക്തിയാർജിക്കുന്നു. കുന്നിൽ സി.എച്ച് മുഹമ്മദ് കോയ സ്മാരക വായന ശാലയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ മായാജാലം കാട്ടിയാണ് പ്രതിഷേധിച്ചത്, പ്രശസ്ത മജീഷ്യൻ ആർ. കെ കവായി ആണ് മാജിക്കിലൂടെ സമകാലിക ഇന്ത്യയെ തുറന്ന് കാണിച്ചത്.

കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ദാമോദരൻ, സാഹിത്യ വേദി സെക്രട്ടറി അഷ്റഫലി ചേരങ്കൈ, ചൗക്കി സാംസ്ക്കാരിക വേദി അംഗം ബാബുരാജ്, ഫസൽ കൽക്കത്ത, എരിയാൽ അബ്ദുല്ല, ബി. എം ബാവ ഹാജി, സി.പി. അബ്ദുല്ല, ഹമീദ് കാവിൽ, സാലിം ബള്ളൂർ, എം.എ. നജീബ്, മുഹമ്മദ് കുന്നിൽ, ഡി.എം നൗഫൽ, സീതു കസബ്, മാഹിൻ കുന്നിൽ, അംസു മേനത്ത്, മുഹമ്മദ് മൂല, ആബിദ് നുനു ഇ. കെ സിദ്ധീഖ്, ഹുസൈൻ കൊക്കടം, മുത്തലിബ്, ഇർഫാൻ കുന്നിൽ, കെ.ബി ഷെരീഫ്, റിസുവാൻ, അസീർ മടം, റസാക്ക് പി.എം, കെ.ബി അബ്ദുല്ലക്കുഞ്ഞി അഷ്റഫ് എടച്ചേരി, ബിലാൽ പ്രിയ തുടങ്ങിയവർ സംബന്ധിച്ചു.

0Shares