
പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ കാസര്‍കോട് സ്വദേശിയായ മലയാളി വിദ്യാർത്ഥി പോക്സോ നിയമപ്രകാരം അറസ്റ്റിൽ. മംഗലാപുരത്തെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയായ ഉപ്പള സ്വദേശി മല്ലേഷാണ് അറസ്റ്റിലായത്.

മംഗലാപുരത്തെ കോളേജില്‍ പഠിക്കുന്ന പതിനേഴുകാരി യുവാവിനൊപ്പം സ്വമേധയാ പോവുകയായിരുന്നു.
ക്ലാസിന് ശേഷം വീട്ടിൽ എത്താത്തതിനെത്തുടർന്ന് വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഉർവ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു.
നിലവില്‍ പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ മല്ലേഷിനെ തട്ടിക്കൊണ്ടുപോകൽ, പോക്സോ എന്നീ നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
