പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ചന് ജീവപര്യന്തം തടവും അന്‍പതിനായിരം രൂപ പിഴയും

  • Post category:news
  • Reading time:1 min read
You are currently viewing പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ചന് ജീവപര്യന്തം തടവും അന്‍പതിനായിരം രൂപ പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ചന് ജീവപര്യന്തം തടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ചു. കാസര്‍കോട് ഉപ്പള പള്ളം അബ്ദുള്‍ കരീമിനെയാ(34)ണ് ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എസ് ശശികുമാര്‍ ആണ് സുപ്രധാനമായ വിധി പ്രസ്താവിച്ചത്. മാതാവിനെ കൊല്ലുമെന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് കരീമിന് ജീവപര്യന്തം തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. 376 (2) (f) പോക്‌സോ നിമയ പ്രകാരമാണ് ജീവിതാവസാനം വരെ ശിക്ഷ വിധിച്ചത്. ഇതുകൂടാതെ ഐപിസി 506 വകുപ്പ് പ്രകാരം മൂന്നു വര്‍ഷവും 324 പ്രകാരം രണ്ടു വര്‍ഷം കഠിനതടവിനും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുവദിച്ചതിനാല്‍ മതിയാകുമെങ്കിലും ജീവിതാവസാനം വരെ ശിക്ഷ അനുഭവിക്കണം. കൂടാതെ പ്രതി 50,000 രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു. പിഴയടച്ചാല്‍ പിഴ സംഖ്യ പെണ്‍കുട്ടിക്ക് നല്‍കാനും ഇതുകൂടാതെ സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാരം ലീഗല്‍ സര്‍വ്വീസ് അതോറിറ്റി വഴി ലഭ്യമാക്കാനും കോടതി നിര്‍ദേശിച്ചു. 2018 എപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്വന്തം വീട്ടില്‍ വച്ചാണ് പ്രതി 13 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കേസില്‍ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രിം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസില്‍ എട്ടുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ ഇത്തരത്തില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്ന രണ്ടാമത്തെ കേസാണ് ഇത്. പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ നിര്‍ഭയ കേന്ദ്രത്തിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

0Shares