ലുധിയാന: ലോകത്തില്‍ വച്ച് ഏറ്റവും വലിയ വേദന എന്നു പലരും പറയുന്നത് പ്രസവ വേദനയാണ്. എന്നാല്‍ ആ വേദന മറന്ന് ലേബര്‍ റൂമില്‍ നൃത്തം ചെയ്യുന്ന ഗര്‍ഭിണിയുടെ വീഡിയോ വൈറലാകുന്നു. പ്രസവിക്കുന്നതിന് ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഡോക്ടര്‍ക്കൊപ്പം യുവതി നൃത്തം ചെയ്യുന്നത്. പഞ്ചാബിലെ ലുധിയാനയിലുള്ള ഒരു സ്വകാര്യ അശുപത്രിയിലാണ് സംഭവം.
https://www.youtube.com/watch?v=cRFbzyU_P3k
ലേബര്‍ റൂമില്‍ ധരിക്കുന്ന പ്രത്യേകതരം വസ്ത്രം അണിഞ്ഞ് ‘ദില്‍ ധടക്നെ ധേ’ എന്ന ചിത്രത്തിലെ ‘ഗേള്‍സ് ലൈക്ക് റ്റു സ്വിംങ്’എന്ന ഗാനത്തിനൊപ്പമാണ് യുവതി ചുവട് വെച്ചത്. സിസേറിയന് മുമ്പാണ് യുവതി നൃത്തം വെച്ചത്. അവര്‍ക്കൊപ്പം പെണ് ഡോക്ടറും ചുവടുവെക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. തന്റെ വേദനയും വിഷമവും കാറ്റില്‍ പറത്തി താനൊരു അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം യുവതിയുടെ മുഖത്ത് കാണാം.